രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തില്‍? നടിയുടെ പ്രതികരണം

നടി രാകുല്‍ പ്രീത് സിങ്ങിന്റെയും റാണാ ദഗുബതിയുടെയും സൗഹൃദം എപ്പോഴും ഗോസിപ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ വരാറുണ്ട്. റാണയും താനുമായുള്ള ബന്ധം തുറന്ന് പറഞ്ഞിരിക്കുകയാണ് രാകുല്‍.

“”ഞങ്ങള്‍ അയല്‍ക്കാരാണ്. റാണാ എന്റെ അടുത്ത സുഹൃത്താണ്. എന്റെ സിനിമാ കരിയര്‍ ആരംഭിച്ചത് മുതല്‍ കിട്ടിയ മികച്ച സൗഹൃദമാണ്”” എന്ന് രാകുല്‍ പ്രീത് വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് രാകുല്‍ പ്രതികരിച്ചത്. നേരത്തെയും താന്‍ സിംഗിള്‍ ആണെന്ന് രാകുല്‍ പറഞ്ഞിരുന്നു.

“മര്‍ജാവന്‍” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് രാകുല്‍ ഇപ്പോള്‍. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന ചിത്രം നവംബര്‍ 15നാണ് റിലീസിനെത്തുന്നത്.