സൈക്ലിംഗ് താരമായി രജിഷ വിജയന്‍; ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി ‘ഫൈനല്‍സ്’

ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫൈനല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന  സൈക്ലിംഗ് താരമായാണ് രജിഷ എത്തുക. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍  നിരഞ്ജ് ആണ് നായകനെത്തുന്നത് എന്നാണ് വിവരം. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ആലീസ് എന്നാണ് രജിഷയുടെ കഥാപാത്രത്തിന്റെ പേര്.

Here's the first look poster of my next, FINALS directed by @prarun under the banner of @maniyanpillaraju Productions. I…

Posted by Rajisha Vijayan on Wednesday, 13 March 2019

 

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നാണ് അറിയുന്നത്. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ രജിഷ ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.