ജയ്‌ലറില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങുന്നത് 148 കോടി; റെക്കോഡ് പ്രതിഫലം!

പുതിയ ചിത്രമായ ജയ്‌ലറിന് രജനികാന്തിന്റെ പ്രതിഫലം ഏകദേശം 148 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിവരം സത്യമാണെങ്കില്‍ ദക്ഷിണേന്ത്യന്‍ നടന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനികാന്ത് മാറും.

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാറാണ് ജയ്‌ലര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു.

രജനികാന്തിന്റെ 169-ാം ചിത്രം കൂടിയായ ജയ്‌ലറില്‍ ഐശ്വര്യറായി ആണ് നായികയായി എത്തുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന ചിത്രത്തിലായിരുന്നു ഐശ്വര്യ റായിയും രജനീകാന്തും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നട സൂപ്പര്‍സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക.

Read more

സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.