അണ്ണാത്തെ ഉപേക്ഷിച്ചോ; പ്രതികരണവുമായി നിർമ്മാതാക്കൾ

രജനികാന്ത് ചിത്രം  അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമ്മാതാക്കൾ. വാർത്തകൾ വ്യാജമാണെന്ന് അവർ പ്രതികരിച്ചു ചിത്രീകരണം  പുനരാരംഭിക്കാനാവുമ്പോൾ ഷൂട്ടിംഗ്  പണികൾ തീർക്കുമെന്നും നിർമ്മാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിനോട് വ്യക്തമാക്കി.

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെയുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

2021 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സ് നേരത്തെ അറിയിച്ചിരുന്നത്