ഇങ്ങനെയല്ലാതെ ഈ വിഷമത്തെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല; കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് നടന്‍

വിജയ് ദേവരക്കോണ്ടയുടെ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലെ “ശിവ” എന്ന വേഷത്തിലൂടെ നടന്‍ രാഹുല്‍ രാമകൃഷ്ണ ഏവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍. താന്‍ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. .

“ഞാന്‍ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല” എന്നായിരുന്നു രാഹുലിന്റെ ട്വിറ്റ്. എല്ലാം മനോവിഷമമുണ്ടാക്കുമെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

Read more

“ജീവിതത്തില്‍ ശൂന്യതകള്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം അനുഭവങ്ങളെ തമോഗര്‍ത്തമായി കണ്ട് കൈകാര്യം ചെയ്യണം. അനാവശ്യ പ്രാധാന്യം നല്‍കരുത്”, രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തി.