മലയാളത്തിന്റെ ചുള്ളൻ വില്ലൻ തുളുവിൽ നായകനാകുന്നു

മലയാളത്തിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടൻ രാഹുൽ മാധവ് “കുട്‌ല കണക്ഷൻ” എന്ന ചിത്രത്തിലൂടെ തുളുവിൽ അരങ്ങേറ്റം കുറിക്കുന്നു. വാടാമല്ലി, ആദം ജോൺ , കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ അനേകം ചിത്രങ്ങളിൽ ഭാഗമായ രാഹുൽ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ്. “കിരാഗുരിന ഗയാലിഗുലു” എന്ന ആദ്യ കന്നഡ ചിത്രത്തിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമായിരിക്കുകയാണ് രാഹുൽ.

നാട്ടിൻപുറത്തുക്കാരനായ ഒരു കഥാപാത്രത്തെയാണ് തുളു ചിത്രത്തിൽ രാഹുൽ അവതരിപ്പിക്കുന്നത്. നഗരത്തിൽ നിന്നൊരു പെൺകുട്ടിയുമായി വിവാഹ ആലോചന വരുന്നതും പെൺകുട്ടി അത് നിരസിക്കാൻ അവനോടു ആവശ്യപ്പെടുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

Read more

കാഫി തോട്ടയാണ് രാഹുലിന്റെ അടുത്ത കന്നഡ ചിത്രം. മലയാളത്തിൽ രാഹുലിന്റെ നാം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.