ശ്രീനാഥ് ഭാസി കുറ്റം സമ്മതിച്ച് മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു.. ആ നിര്‍മ്മാതാവിനോട് വാങ്ങിയ അധിക തുക തിരികെ നല്‍കും: നിര്‍മ്മാതാക്കളുടെ സംഘടന

ശ്രീനാഥ് ഭാസി കുറ്റം സമ്മതിച്ച് മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു.. ആ നിര്‍മ്മാതാവിനോട് വാങ്ങിയ അധിക തുക തിരികെ നല്‍കും: നിര്‍മ്മാതാക്കളുടെ സംഘടന

ശ്രീനാഥ് ഭാസി കുറ്റം സമ്മതിക്കുകയും ഇനി ചെയ്യില്ലെന്ന് പറയുകയും ചെയ്തത് കൊണ്ടാണ് സിനിമയില്‍ നിന്നും കുറച്ച് കാലഘട്ടത്തേക്ക് മാത്രം മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. നിലവില്‍ താരത്തിന്റെതായി ഒരുങ്ങുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കുന്നതോടെ നടനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തും.

നിര്‍മ്മാതാക്കളുടെ സംഘടനയുടെ വാക്കുകള്‍:

മലയാള സിനിമയില്‍ കുറേ കാലമായിട്ട് ഉണ്ടാകുന്ന ഒരു ഇഷ്യു ആണ് പെരുമാറ്റത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍. വളരെ കാലമായി ഞങ്ങള്‍ ഇതിനെ കുറിച്ച് അവലോകനം നടത്തുകയും കാര്യങ്ങള്‍ ചെയ്തിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലും ഒരു നിര്‍മ്മാതാവിന്റെയോ അല്ലെങ്കില്‍ ആരുടെയെങ്കിലുമോ ഒരു പരാതികള്‍ രേഖാമൂലം ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും നടപടി എടുക്കാതെ പോവുന്നുണ്ട്. അത്തരം നടപടികള്‍ എടുക്കാത്തതിന്റെ ബുദ്ധിമുട്ട് ഈ സിനിമാലോകം അനുഭവിക്കുന്ന രീതിയാണ് കുറേ നാളുകളായി നടക്കുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുകയും ആ മീറ്റിംഗിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. അദ്ദേഹം അത് നിഷേധിച്ചില്ല, ഒരു പ്രത്യേക സാഹചര്യത്തിലും മാനസികാവസ്ഥയിലും അദ്ദേഹത്തിന്റെ സൗകാര്യമായ പ്രശ്‌നങ്ങളും കൊണ്ടാണ് അങ്ങനെ അറിയാതെ പ്രശ്‌നം സംഭവിച്ചതെന്നും ഇനി ഒരിക്കലും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നും പറയുകയും, ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പരാതിക്കാരിയോട് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലും , സിനിമ എന്ന് പറയുന്നത് ഇത്തരം ഒരു കാര്യം കാണുമ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു മാതൃക ആക്കണ്ട ഒരുപാട് ആളുകളില്‍ നിന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ നടപടി എടുക്കുക എന്നുള്ളത് നിര്‍മ്മാതാക്കളുടെ സംഘടനയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചെയ്തു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും കുറച്ച് കാലഘട്ടത്തേക്ക് നമ്മുടെ സിനിമയൊന്നും ചെയ്യണ്ട എന്ന തീരുമാനം എടുക്കുകയുമാണ്. എത്രയാണ് ആ കാലഘട്ടം എന്നത് ഞങ്ങള്‍ തീരുമാനിക്കും. തീര്‍ക്കാനുള്ള സിനിമകള് തീര്‍ത്ത ശേഷം കുറച്ച് കാലഘട്ടത്തേക്ക്

ഞാന്‍ ഇത് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് അദ്ദേഹം പൂര്‍ണമായും സമ്മതിച്ചിട്ടുണ്ട്. സെലിബ്രിറ്റികള്‍ എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് മാതൃക ആകേണ്ടവരാണ്. അവരില്‍ നിന്നും ഒരു തെറ്റ് ഉണ്ടാകുമ്പോള്‍ നടപടി എടുക്കുക എന്നതിന്റെ ഭാഗമായി കുറച്ച് കാലത്തേക്ക് സിനിമയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇവിടെ ഒരു എഗ്രിമെന്റ് തരികയും അതിന് ഓപ്പോസിറ്റ് ആയി പണം വാങ്ങിക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ട്. ശ്രീനാഥ് ഭാസി പൈസ കൂടുതല്‍ വാങ്ങി എന്നൊരു പരാതി കൂടി ഉണ്ടായിരുന്നു. ആ പൈസ തിരിച്ചു കൊടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഒരു പ്രതിഫലം നിശ്ചയിക്കുകയും സിനിമ ലേറ്റ് ആയി എന്ന് പറഞ്ഞ് തുക കൂടുതല്‍ വാങ്ങുകയും ചെയ്തിരുന്നു. ആ തുക നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് തന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റാണ് ആ പൈസ തിരിച്ചു കൊടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.