തെരുവില്‍ സഹനടനെ ചുംബിച്ച് പ്രിയങ്ക ചോപ്ര, ചിത്രം വൈറലാകുന്നു

 

ന്യൂയോര്‍ക്ക് തെരുവില്‍ സഹനടനെ ചുംബിക്കുന്ന ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപയുടെ ചിത്രം വൈറലാകുന്നു. നടി അഭിനയിക്കുന്ന ഹോളിവുഡ് ടിവി പരമ്പര ക്വാന്‌റികോ 3യിലെ നടന്‍ അലന്‍ പവലിനെയാണ് പ്രിയങ്ക ചുംബിക്കുന്നത്. എന്നാല്‍ ഈ ചിത്രം ഷൂട്ടിങിന്‌റെ ഭാഗമായി എടുത്തതാണോ എന്നും സംശയമുണ്ട്.

ഹോളിവുഡിലെ പ്രശസ്ത നടനും ഗായകനുമാണ് അലന്‍. വെയര്‍ ദ ഹോപ് ഗ്രോസ്, ക്രിസ്തുമസ് ഇന്‍ ദ സ്‌മോക്കീസ്, കേജ്ഡ് നോ മോര്‍ എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടികോയിലാണ് പ്രിയങ്ക വേഷമിടുന്നത്. ജോഷ്വ സഫോണ്‍ നിര്‍മ്മിക്കുന്ന ഈ പരമ്പരയില്‍ നടിയ്ക്കു പുറമേ ഹോളിവുഡിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നുണ്ട്.