സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു; മുഖ്യവേഷത്തില്‍ പ്രിയാമണിയും സിദ്ദിഖും

രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന “സയനൈഡ്” ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രിയാമണിയും സിദ്ദിഖും. സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സയനൈഡ് ഒരുങ്ങുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് പ്രിയാമണി വേഷമിടുന്നത്.

അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന വേഷത്തില്‍ എത്തുന്നത്. മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് സയനൈഡ് നിര്‍മ്മിക്കുന്നത്.

തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടന്‍ ശ്രീമന്‍, കന്നഡ താരം രംഗായനരഘു, മലയാളത്തില്‍ നിന്നും യുവ താരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദന്‍, ഷാജു ഹിന്ദിയില്‍ നിന്നും ചിത്തരഞ്ജന്‍ ഗിരി, രാംഗോപാല്‍ ബജാജ്, സമീര്‍ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

ഗജനി, പാ, സ്‌പെഷ്യല്‍ 26, ലക്ഷ്യ, ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനില്‍ ബാബു ആണ് കലസംവിധാനം നിര്‍വ്വഹിക്കുന്നത്.