'നിങ്ങളെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ എന്തിനാണ് ഒരു മുസ്ലിമിനെ വിവാഹം ചെയ്തത്?'; പ്രിയാമണിയുടെ മറുപടി വൈറല്‍

തെന്നിന്ത്യന്‍ സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ് പ്രിയാമണി. പ്രേക്ഷകരുടെ ഇഷ്ടതാരമായ പ്രിയാമണി മിനിസ്‌ക്രീനിലും സജീവമാണ്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെടാറുണ്ട്. മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം ചെയ്തത്. പ്രണയത്തിനൊടുവിലെ വിവാഹത്തെ കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഒരു ആരാധകന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. “”രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലിമിനെ വിവാഹം ചെയ്തത്”” എന്നാണ് അരുണ്‍ ചൗധരി എന്നയാളുടെ കമന്റ്. പ്രിയാമണി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റ് എത്തിയത്.

കമന്റിന് പിന്നാലെ കിടിലന്‍ മറുപടിയുമായി പ്രിയാമണിയും രംഗത്തെത്തി. “”ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ്”” എന്നാണ് താരത്തിന്റെ മാസ് മറുപടി. “”അതെ, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയയുണ്ട്”” എന്നായിരുന്നു അയാളുടെ മറുകമന്റ്. പ്രിയാമണിയുടെ മറുപടിക്ക് കൈയടിക്കുകയാണ് ആരാധകര്‍.

മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ എന്നല്ല, എല്ലാവരും ഇന്ത്യക്കാരാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. മുസ്ലിമിനെ വിവാഹം കഴിച്ചെന്ന് വെച്ച് താന്‍ മതം മാറണോ എന്നും പിന്നെ എന്തിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് എന്നും പ്രിയാമണി നേരത്തേ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

View this post on Instagram

A post shared by Priya Mani Raj (@pillumani)