നക്‌സലൈറ്റ് ആകാന്‍ പ്രിയാമണി; ഇതൊരു വ്യത്യസ്ത സിനിമയാകുമെന്ന് താരം

റാണാ ദഗുബതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “വിരതപര്‍വ്വം 1992″വില്‍ പ്രധാന വേഷത്തില്‍ നടി പ്രിയാമണിയും. വേണു ഉഡുഗുല ഒരുക്കുന്ന ചിത്രത്തില്‍ ഒരു നക്‌സലൈറ്റ് കഥാപാത്രമായാണ് ചിത്രത്തില്‍ പ്രിയാമണി വേഷമിടുക.

“”നക്‌സലൈറ്റായാണ് ചിത്രത്തില്‍ വേഷമിടുന്നത്. പൂര്‍ണമായും ഇതൊരു ഒരു വ്യത്യസ്ത സിനിമയാകും”” എന്നാണ് പ്രിയാമണി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ചാണ് വിരതപര്‍വ്വം പറയുക. നന്ദിത ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

“അസുരന്‍” ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് പ്രിയാമണി ഇപ്പോള്‍ അഭിനയിക്കുന്നത്. കന്നട ചിത്രം “ഡോക്ടര്‍ 56” പൂര്‍ത്തിയായതായും പ്രിയാമണി പറഞ്ഞു.