'റോഷന്‍ മാത്യുവുമായുള്ള സിനിമ ഉടനെത്തും'; ഒടുവില്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് പ്രിയദര്‍ശന്‍

യുവനടന്‍ റോഷന്‍ മാത്യുവിനെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഉടന്‍ തന്നെ ഒരു സിനിമ ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, സോഷ്യല്‍മീഡിയയില്‍ ഈ വാര്‍ത്ത വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. റോഷന്‍ മാത്യുവിനെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്നും ഇനി ചെയ്യുന്ന സിനിമ ഏതെന്ന് തീരുമാനിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രത്തിലാണ് റോഷന്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്.

‘മലയാളത്തിലൊരു സിനിമ ചെയ്യണമെന്നുണ്ട്. എന്നാല്‍ അതിനെ നടന്മാരെയോ കഥയോ തീരുമാനിച്ചിട്ടില്ല. പല കഥകളും പരിഗണിക്കുന്നുണ്ടെന്നു മാത്രം. അതിനിടയിലാണ് റോഷന്‍ മാത്യുവുമായി ഉടന്‍ സിനിമ ചെയ്യുന്നുവെന്ന് ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത വരുന്നത്. എന്റെ സിനിമ ഏതെന്നു ഞാന്‍ തന്നെ പറയും,’ പ്രിയദര്‍ശന്‍ മനോരമയോട് വ്യക്തമാക്കി.