അന്ന് ചുവപ്പ് സാരി ഉടുത്ത് സര്‍വ്വാഭരണവിഭൂഷയായി അണിഞ്ഞൊരുങ്ങി: ആദ്യ ഷോട്ടിനെ കുറിച്ച് പ്രിയ ആനന്ദ്

പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയ ആനന്ദ്. തെന്നിന്ത്യയില്‍ ശ്രദ്ധേയായ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ജ്വല്ലറി പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് പ്രിയ പറയുന്നത്.

”ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങി കല്യാണ പെണ്ണായാണ് ആദ്യമായി അഭിനയിച്ചത്. അത് വളരെ ചെറിയൊരു പരസ്യമായിരുന്നു. എന്നാല്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവമായി. ആദ്യ സിനിമക്ക് മുന്നേ ധോണിക്കൊപ്പം ചോക്ലേറ്റിന്റെ അടക്കം കുറച്ച് പരസ്യങ്ങള്‍ ചെയ്തു” എന്ന് പ്രിയ പറഞ്ഞു.

2009-ല്‍ എത്തിയ ‘വാമനന്‍’ ആണ് പ്രിയയുടെ ആദ്യം സിനിമ. ധ്രുവ് വിക്രമിനൊപ്പമുള്ള ‘ആദിത്യ വര്‍മ്മ’യാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘സുമോ’ എന്ന മറ്റൊരു ചിത്രത്തിലും പ്രിയ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.