'മെലിഞ്ഞ് കോലു പോലെയായി, പൃഥ്വി ഇതെങ്ങോട്ടാ'; ആശങ്കയില്‍ ആരാധകര്‍, വീഡിയോ

ശരീരഭാരം കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തി തന്റെ സ്വപ്‌നചിത്രം “ആടുജീവിത”ത്തിനായി ഒരുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. ബ്ലെസി ഒരുക്കുന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങിയ പൃഥ്വിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മെലിഞ്ഞ് കോലുപോലെ ആയി പൃഥ്വിയുടെ പോക്ക് ഇതെങ്ങോട്ടാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മെലിഞ്ഞ ശരീരത്തിലുള്ള പൃഥ്വിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെയാണ് ആരാധകര്‍ ആശങ്കയിലായിരിക്കുന്നത്. 30 കിലോയോളം ഭാരമാണ് പൃഥ്വിരാജ് ഇതുവരെ കുറച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹസം എടുക്കാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ല, ഇത് അപകടകരമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.