പുതിയ ചിത്രവുമായി പൃഥ്വിരാജ്, ഇന്ന് പ്രഖ്യാപനം; ആകാംക്ഷയോടെ ആരാധകർ

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് ഇന്ന് പുറത്തു വിടും.  വൈകുന്നേരം 6.05ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ  അറിയിച്ചു.

പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഇതിന് മുന്‍പ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന പൃഥ്വിരാജ് ചിത്രമാണ്  നിര്‍മ്മിച്ചത്.

കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. നിര്‍മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്തത്.

ജേക്‌സ് ബിജോയുടേതാണ് സംഗീതം. ജിഗ്മെ ടെന്‍സിംഗ് ആണ് സിനിമയുടെ ഛായാഗ്രഹണം. ജയന്‍ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.