ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുന്നു, ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍: പൃഥ്വിരാജ്

“ആടുജീവിതം” പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തി ഏഴ് ദിവസം കഴിഞ്ഞെന്ന് നടന്‍ പൃഥ്വിരാജ്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുകയാണെന്നും അതിനാല്‍ ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക് മാറുകയാണെന്നും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

“”ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക്. കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും ആതിഥ്യമര്യാദകള്‍ക്കും ജീവനക്കാരുടെ പരിചരണത്തിനും നന്ദി”” എന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൂടാതെ ഹോം ക്വാറന്റൈനില്‍ പോകുമ്പോഴും ഐസൊലേഷന്‍ അവസാനിക്കുകയല്ല, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.