എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ പരിശ്രമം വേണ്ട ചിത്രം; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

Advertisement

മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ വിജയമായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ് യുവ താരം പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്.

പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത് മോഹന്‍ലാല്‍ തന്നെ നായകനായ, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ആണ്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.

മുരളി തനിക്കു എന്നാണോ ഈ ചിത്രത്തിന്റെ ഫുള്‍ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്‍ എന്നും സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ രതീഷ് അമ്പാട്ടിനു വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം രചിക്കുന്ന മുരളി ഗോപി അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ എമ്പുരാന്‍ രചിച്ചു തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.