ഒപ്പമുള്ള യാത്രകള്‍ മിസ് ചെയ്യുന്നതായി പൃഥ്വിരാജ്; അതിനേക്കാള്‍ വിലപ്പെട്ടതാണ് താന്‍ മിസ് ചെയ്യുന്നതെന്ന് സുപ്രിയ

“ആടുജീവിതം” പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ നടന്‍ പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. ഭാര്യ സുപ്രിയക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രം പങ്കുവച്ച് മിസ് ചെയ്യുന്നതായാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.

“സുപ്രിയ, 2020 ജനുവരിയില്‍ നമ്മള്‍ നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്‍കിലേക്കുള്ള വഴി മദ്ധ്യേ നീണ്ട ഡ്രൈവിംഗിനു ശേഷം സ്വിസ്റ്റര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി”” എന്നാണ് താരത്തിന്റെ വാക്കുകള്‍.

ലോകം മുഴുവന്‍ വീണ്ടും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുമെന്നും സഞ്ചാരികളും പര്യവേഷകരുമെല്ലാം അവരുടെ പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പൃഥ്വി പറയുന്നു. പിന്നാലെ സുപ്രിയയുടെ കമന്റും എത്തി. ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെയാണ് എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

Read more

https://www.instagram.com/p/CAuULp4g8YB/?utm_source=ig_embed