നെച്ചു സഹോദരിയാണ്, മകളുടെ കൂട്ടുകാരിയും: പൃഥിരാജ്

സിനിമയില്‍ സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയത് നടി നസ്രിയയോടാണെന്ന് പൃഥ്വിരാജ്. കൂടെ അഭിനയിക്കുന്ന പലരോടും സുഹൃത് ബന്ധമുണ്ടെങ്കിലും നേരിട്ട് കാണുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ നസ്രിയയോട് അടുപ്പം തോന്നിയതായാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

‘സിനിമയില്‍ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ്. ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്, കുടുംബത്തില്‍ ഏറ്റവും ഇളയവനായതിനാല്‍ ഒരു സഹോദരി വേണമെന്ന് തോന്നിയിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഒരിടവേളക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായി നസ്രിയ എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.