പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ആക്ഷന്‍ ഹോളിവുഡില്‍ നിന്ന്

മലയാള ചിത്രങ്ങളില്‍ ആക്ഷനു പ്രാധാന്യമേറി വരുകയാണ്. പ്രേക്ഷകര്‍ ആക്ഷന്‍ ചിത്രങ്ങളോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്ന സാഹചര്യത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ ഹോളിവുഡില്‍ നിന്നു വരെ പരിശീലകരെ കൊണ്ടുവരാന്‍ മലയാള സിനിമ തയ്യാറാണ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥിരാജ് നായകനായെത്തുന്ന രണം എന്ന പുതിയ ചിത്രത്തിന് വേണ്ടി ഹോളിവുഡില്‍ നിന്ന് സംഘടന സംവിധായകന്‍ വരുന്നു.

ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡന്‍കള്‍സ് തുടങ്ങിയ ലോകശ്രദ്ധ നേടിയ വെബ്‌സീരീസുകളുടെ സംഘടന സംവിധായകനായ ക്രിസ്ത്യന്‍ ബ്രുനെറ്റിയാണ് രണത്തിനായി ഹോളിവുഡില്‍ നിന്നെത്തുന്നത്. അഞ്ച് ഫൈറ്റ് രംഗങ്ങളും ഹെലികോപ്റ്റര്‍ ചേസും ചിത്രത്തിലുണ്ട് എന്നാണ് വിവരം. ഡെട്രോയിറ്റിലേയും ടോറന്റിലെയും തെരുവുകളില്‍ ഭീതി വിതയ്ക്കുന്ന ഗുണ്ടാ അധോലോക സംഘങ്ങളുടെ യഥാര്‍ത്ഥ കഥയാണ് രണം പറയുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത.്

അമേരിക്കയിലാണ് ചിത്രം ചിത്രീകരിക്കുക. നിവിന്‍ പോളിയുടെ ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ നിര്‍മല്‍ സഹദേവ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം.