'എമ്പുരാന്' ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത “ലൂസിഫറി”ന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായി “എമ്പുരാന്‍” ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എമ്പുരാന് ശേഷം പൃഥിരാജ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മമ്മൂട്ടി ചിത്രത്തിലും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുക. “”ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് ഉണ്ട്. ഈ ചിത്രത്തിന്റെ കഥയും മുരളി ഗോപി തന്നെയാണ് തന്നോട് പറഞ്ഞത്”” എന്നാണ് പൃഥിരാജ് പറയുന്നത്.

പൃഥിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫര്‍ 200 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. മഞ്ജു വാര്യര്‍, വിവേക് ഓബ്രോയ്, ടൊവീനോ തോമസ്, സായ്കുമാര്‍, ഷാജോണ്‍, ബൈജു, ഇന്ദ്രജിത്ത്, സാനിയ എന്നിങ്ങനെ വന്‍ താരനിര തന്നെ ലുസിഫറില്‍ ഉണ്ടായിരുന്നു.