'അന്ന് മരണപ്പെട്ടത് 25 പേര്‍, ഒരു സമുദായത്തിന്റെ പ്രശ്‌നമാ സാറേ'; ദുരൂഹത ഉണര്‍ത്തി 'കുരുതി' ട്രെയ്‌ലര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ‘കുരുതി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. സമുദായ ലഹളയടക്കമുള്ള കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.

റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അനീഷ് പള്ള്യാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. ജേക്‌സ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.

Read more