ഇങ്ങനെ മുറിവ് ഉണ്ടായി ഒരാള്‍ മരിച്ചിട്ടുണ്ടത്രെ, കടുവ മാന്തിയതാണോ ചേട്ടാ; പൃഥ്വിരാജിനെ ട്രോളി സോഷ്യല്‍മീഡിയ

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിലൊന്നാണ് കടുവ. ഷാജി കൈലാസ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എത്രമാത്രം സാഹസികമാണെന്ന കുറിപ്പോടെ നടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകുന്നത്.

ഫോട്ടോയെയും ക്യാപ്ഷനെയും ട്രോള്‍ ചെയ്യും വിധമുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ കുമിയുന്നത്. ഇങ്ങനെ മുറിവ് ഉണ്ടായി ഒരാള്‍ മരിച്ചിട്ടുണ്ടത്രെ, ഈ മുറിവ് കണ്ട് എത്ര പേരാണ് കരയുന്നത് എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍. കടുവ മാന്തിയതാണോ ചേട്ടാ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇന്ന് കേരളം കത്തും എന്നാണ് ഒരാളുടെ കമന്റ്. കൈയ്ക്ക് മുറിവ് പറ്റിയത് ആണെന്ന് മനസ്സിലായി, പക്ഷെ ക്യാപ്ഷന്‍ എന്താണെന്ന് മനസ്സിലായില്ല എന്ന് ഒരാള്‍ കമന്റ് എഴുതിയിരിയ്ക്കുന്നു.

കടുവാകുന്നേല്‍ കറുവാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകളിലും ടീസറിലും എല്ലാം പഥ്വിയുടെ മാസ് ലുക്ക് തന്നെയായിരുന്നു ആകര്‍ഷണം. പൃഥ്വിയുടെ ഒരു മാസ് – ആക്ഷന്‍ ചിത്രമായിരിയ്ക്കും എന്ന് ലുക്ക് തന്നെ ഉറപ്പ് നല്‍കുന്നുണ്ട്.

വിവേക് ഒബ്റോയ് വില്ലനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, സംയുക്ത മേനോന്, സീമ, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയൊരു വന്‍ താരനിയും ഉണ്ട്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടെയായ ജിനു എബ്രഹാമാണ് കടുവയ്ക്ക് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് സുജിത്ത് വാസുദേവ് ആണ്.