ഇത്രയും ലുക്കുള്ള സംവിധായകനെ മലയാള സിനിമയില്‍ കണ്ടിട്ടുണ്ടോ; സോഷ്യല്‍മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ ബ്രോ ഡാഡി ചിത്രം

ബ്രോ ഡാഡി സെറ്റില്‍ നിന്നും നടന്‍ പൃഥ്വിരാജ് പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൃഥ്വിരാജും ക്യാമറ മാന്‍ അഭിനന്ദ് രാമാനുജവും ഷോട്ട് ഡിസകസ് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

നിലവില്‍ ബ്രോ ഡാഡി ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ബ്രോ ഡാഡില്‍ അഭിനയിക്കുക കൂടി ചെയ്യുന്നതിലാണ് ഇത് ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കാവാനാണ് സാധ്യത. അതേസമയം, ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്

 

കേരളത്തില്‍ കൊവിഡ് വ്യാപനം കാരണം ഷൂട്ടിങ്ങ് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സംസ്ഥാനത്ത് ഷൂട്ടിങ്ങ് അനുമതി ലഭിച്ചതിനാല്‍ അടുത്ത ഷെഡ്യൂള്‍ മുതല്‍ കേരളത്തില്‍ ചിത്രീകരണം നടത്തുമെന്നാണ് സൂചന.