'നായകനായി ആദ്യം തന്നെ മനസ്സില്‍ കണ്ടത് സണ്ണി വെയ്‌നെ'

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് നിര്‍മിച്ചു നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ഈ ചിത്രത്തില്‍ നായികയെന്നത് ഒരു പ്രത്യേകതയാണ്. നായകന്‍ സണ്ണിവെയ്‌നെയും തന്റെ ആദ്യ സിനിമയെയും പറ്റി പ്രിന്‍സ് ജോയ് പറയുന്നതിങ്ങനെ

കഥാപാത്രമായി ആദ്യം തന്നെ മനസില്‍ കണ്ടത് സണ്ണി വെയ്നിനെയാണ്. അദ്ദേഹത്തോട് മാത്രമാണ് കഥയും പറഞ്ഞത്. ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും എല്ലാം പ്രാധാന്യമുള്ള കഥയാണ്. മനോഹരമായി തന്നെ ആന്റണി എന്ന കഥാപാത്രത്തെ സണ്ണി അവതരിപ്പിച്ചു.

ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.