ഇമ്മിണി വല്യ ആനക്കാര്യം; ആനപ്പുറത്ത് സവാരി നടത്തി പ്രവീണ, വീഡിയോ

മൂര്‍ഖന്‍ കുഞ്ഞ് മാത്രമല്ല ആനയെയും ചങ്ങാതിയാക്കി നടി പ്രവീണ. “ഇമ്മിണി വല്യ ആനക്കാര്യം” എന്ന ക്യാപ്ഷനോടെ യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ട്രെന്‍ഡിംഗായിരിക്കുന്നത്. ആനക്ക് ഭക്ഷണം കൊടുക്കുന്നതും പുറത്തു കയറി സവാരി നടത്തുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ വീട്ടിലെ കോഴിക്കൂട്ടിലെത്തിയ മൂര്‍ഖന്‍ കുഞ്ഞിനെ കൈയിലെടുക്കുന്ന നടിയുടെ വീഡിയോ വൈറലായിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.