വിനായകന്റെ 'പ്രണയ മീനുകളുടെ കടല്‍'; പ്രണയവും നിഗൂഢതകളും നിറച്ച് ട്രെയ്‌ലര്‍

വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന “പ്രണയ മീനുകളുടെ കടലി”ന്റെ ട്രെയ്‌ലര്‍ പുറത്ത്. ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ചിത്രത്തിലെ മുഴുവന്‍ താരങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. തെലുങ്ക് താരം റിധി കുമാറാണ് നായിക.

പുതുമുഖ താരം ഗബ്രി ജോസ്, പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നചിത്രം ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദാണ്. സംഗീതം ഷാന്‍ റഹ്മാന്‍.