ഇത്രയും സിമ്പിളായ കാരവാനോ? പ്രണവിന്റെ റോഡ് ട്രിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സിനിമയേക്കാള്‍ ഏറെ സാഹസികത ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവിന്റെ മകന്‍ ആണെങ്കിലും ലാളിത്യം കൊണ്ടാണ് പ്രണവ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. തന്റെ ‘ഹൃദയം’ സിനിമ ഹിറ്റ് ആയതിന് പിന്നാലെ പ്രണവ് സോഷ്യല്‍ മീഡിയയില്‍ സജീവമായി.

തന്റെ സാഹസിക യാത്രകളുടെ ചിത്രങ്ങളും വീഡിയോയും പ്രണവ് പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ പ്രണവിന്റെ കാരവാന്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിന്‍ഭാഗമാണ് നടന്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആദ്യം. അതിലേക്കു നോക്കിയാല്‍ ടവ്വലുകള്‍, ഷോര്‍ട്‌സ്, ഷൂസ്, ചായപ്പാത്രം എന്നിവയെല്ലാം വാരി നിരത്തിയത് കാണാം.

പുറത്തൊരു ചെറിയ മേശമേല്‍ പാചകത്തിന് അത്യാവശ്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ചില വസ്തുക്കളുമുണ്ട്. നിലവില്‍ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. സ്പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചിത്രങ്ങളും അടുത്തിടെ നടന്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

എല്ലാ താരങ്ങളും ഓണച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍, മലയാളത്തിന്റെ ഈ യുവതാരം വ്യത്യസ്തനാവുന്നത് തന്റെ യാത്രാ ചിത്രങ്ങള്‍ പങ്കുവച്ചാണ്. ഓണമൊക്കെയല്ലേ, നാട്ടില്‍ വന്നുകൂടെ എന്നെല്ലാം ആരാധകര്‍ കമന്റ് സെക്ഷനില്‍ ചോദിക്കുന്നുണ്ടെങ്കിലും പ്രണവ് മറുപടി പറഞ്ഞിട്ടില്ല.

View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

Read more