പാര്‍കൗര്‍ പ്രണവ് ആദിക്ക് വേണ്ടി പഠിച്ചതല്ല, പണ്ടേ ഇതൊക്കെ അറിയാം

ജീത്തു ജോസഫ് ചിത്രം ആദിയെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ എടുത്തു പറയുന്നൊരു കാര്യം ഫൈറ്റ് രംഗങ്ങളാണ്. പാര്‍കൗര്‍ എന്ന അഭ്യാസ മുറയാണ് ഈ ഫൈറ്റിംഗ് സീനുകളെ പ്രിയപ്പെട്ടതാക്കുന്നത്. മലയാളത്തില്‍ അധികം താരങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഭവമാണ് ഇതെന്നതിനാല്‍ തന്നെ വ്യത്യസ്തമാകുകയും ചെയ്തു.

പ്രണവ് പാര്‍കൗര്‍ മോഡല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പഴയകാല സിനിമയില്‍ നിന്നുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയില്‍നിന്നുള്ള ടൈറ്റില്‍ സീനിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.

ഇതിന്റെ വീഡിയോയും ചിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.