പ്രണവും നസ്രിയയും ഒന്നിക്കുന്നു?

പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഹൃദയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ആരാധകര്‍ നടന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അനൗദ്യോഗികമാണെങ്കിലും പ്രണവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത വലിയ രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍ എന്നാണ് വാര്‍ത്തകള്‍ വരുന്നത്. പ്രശസ്ത നടി നസ്രിയ നസിം ആണ് ഈ ചിത്രത്തില്‍ പ്രണവിന്റെ നായികാ വേഷം ചെയ്യുന്നത് എന്നും വാര്‍ത്തകള്‍ പറയുന്നു.

ഏതായാലും ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍, അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇവര്‍ക്ക് പുറമെ അന്‍വര്‍ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങള്‍ എന്നിവരും പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Read more

നായകനായി അല്ലാതെ പ്രണവ് അഭിനയിച്ച മരക്കാര്‍ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ ഈ യുവ നടന്റെ പ്രകടനവും വലിയ പ്രശംസ നേടിയെടുത്തിരുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നിവയും കേരളാ കഫേ എന്ന ആന്തോളജിയിലെ ഹാപ്പി ജേര്‍ണി എന്ന ചിത്രവുമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്തത്. ഇത് കൂടാതെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം രചിച്ചതും അഞ്ജലി ആണ്.