സൈക്കോ ആയി പ്രഭുദേവ, ബധിരയും ഊമയുമായി തമന്ന; ഹൊറര്‍ ചിത്രം ‘ഖാമോഷി’യുടെ ട്രെയിലര്‍

പ്രഭുദേവ, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചക്രി തലോത്തി സംവിധാനം ചെയ്യുന്ന ഹൊറര്‍ ഖാമോഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സൈക്കോ കഥാപാത്രമായി പ്രഭുദേവ വേഷമിടുമ്പോള്‍ ബധിരയും ഊമയുമായ പെണ്‍കുട്ടിയായാണ് തമന്ന അഭിനയിക്കുന്നത്.

ഭൂമിക ചൗള, മുര്‍ളി ശര്‍മ, സഞ്ജയ് സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസ് ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സമീറും ടണ്ഡനും സത്യാ മാണിക് അഫ്‌സര്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

 

പൂജാ ഫിലിംസിന്റെ ബാനറില്‍ വാശു ബഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 31 ന് പ്രദര്‍ശനത്തിനെത്തും.