ഇത് 'കാഞ്ചെ 2' ആണോ? 'രാധേശ്യാം' ലുക്ക് പോസ്റ്ററിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും

പ്രഭാസിന്റെ “രാധേശ്യാം” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ പ്രശംസകള്‍ പോസ്റ്റര്‍ നേടിയെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇപ്പോള്‍ പോസ്റ്ററിന് ലഭിക്കുന്നത്. വരുണ്‍ തേജ് ചിത്രം “കാഞ്ചെ”യുടെ രണ്ടാം ഭാഗമാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

വരുണ്‍ തേജ്, പ്രയാഗ ജെയ്‌സ്വാള്‍ എന്നിവര്‍ വേഷമിട്ട 2015ല്‍ റിലീസ് ചെയ്ത ചിത്രമാണ് കാഞ്ചെ. ക്രിഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ലുക്ക് പോസ്റ്ററിന്റെ അതേ മാതൃകയിലാണ് രാധേശ്യാമിന്റെ ലുക്ക് പോസ്റ്ററും. ഇരു പോസ്റ്ററിലെയും വസ്ത്രങ്ങളുടെ നിറങ്ങളും ഒന്നു തന്നെയാണ്. ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

https://www.instagram.com/p/CCcr1VaH32n/?utm_source=ig_embed

“”കാഞ്ചെയുടെ രണ്ടാം ഭാഗം എന്നു പറയുന്നതല്ലേ നല്ലത്, നിങ്ങളുടെ അഭിപ്രായം എന്താണ്”” എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിക്കുന്നത്. “”ഒന്ന് കാഞ്ചെ, മറ്റേത് കാഞ്ചെ ലൈറ്റ്””, “”രണ്ടും ഒന്നു തന്നെ””, “”ഇതിലേതാണ് നല്ലത്, എന്റെ അഭിപ്രായത്തില്‍ കാഞ്ചെ ആണ്”” എന്നിങ്ങനെയാണ് ട്വിറ്ററില്‍ നിന്നുള്ള അഭിപ്രായങ്ങള്‍.

രാധേശ്യാമിന്റെ ഫസ്റ്റ്‌ലുക്ക് പ്രഭാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്തത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഭാസിന്റെ ഇരുപതാമത്തെ സിനിമയാണ്. ഭാവി പ്രവാചകനായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി പൂജ ഹെഗ്ഡെയാണ് നായിക. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക.