നൂറ് കോടി വാങ്ങിയെന്ന വാദം തെറ്റ്, ‘സാഹോ’ക്ക് വേണ്ടി ഇരുപത് ശതമാനം പ്രതിഫലത്തുക വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്: പ്രഭാസ്

ബാഹുബലി’ക്ക് ശേഷം പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടയില്‍ സാഹോയ്ക്കായി താരം 100 കോടി പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഒടുവില്‍ തന്റെ പ്രതിഫലത്തുകയെ കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പ്രഭാസ്.

സാഹോ ഒരുങ്ങുന്നത് 250 കോടി ബജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക ഈടാക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചതായുമാണ് പ്രഭാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് ആണ് സംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ചിത്രം ഓഗസ്റ്റ് 30ന് തിയേറ്ററുകളിലേക്കെത്തും.