പ്രഭാസിന്റെയും അനുഷ്‌കയുടെയും പ്രണയകഥകള്‍ക്ക് ഗോസിപ്പ് കോളങ്ങളില്‍ ഒരു പഞ്ഞവുമില്ല. അടുത്തിടെ ഇരുവരും വിവാഹിതരാവാന്‍ പോകുന്നു എന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അനുഷ്‌കയും പ്രഭാസും അതെല്ലാം നിഷേധിക്കുകയാണുണ്ടായത്. ഇപ്പോള്‍ പുതിയ ഒരു വീഡിയോ പുറത്തു വന്നിരിയ്ക്കുകയാണ്.
അനുഷ്‌കയുടെ പുതിയ ചിത്രം ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ. എന്നാല്‍ രസകരമായ വസ്തുത അതല്ല. സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് വന്നത് അനുഷ്‌കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകരുടെ പക്ഷം.
ഇരുവരെയും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയാണ്.
#Prabhas on the sets of Bhaagamathie 😎 pic.twitter.com/4vREqRriul
— Prabhas (@Sudheer_Prabhas) January 24, 2018
Read more
(പ്രഭാസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് അല്ല ഇത്)