കമൽ ഹാസന്റെ കുടുംബ ചിത്രത്തിലും പൂജ കുമാർ! ചിത്രം ചർച്ചയാകുന്നു

കുടുംബത്തോടൊപ്പം തന്റെ അറുപത്തിയഞ്ചാം ജൻമദിനം ആഘോഷിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കുടുംബ ചിത്രത്തിലെ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കുടുംബ ചിത്രത്തിൽ കുടുംബത്തിൽ ഇല്ലാത്ത ഒരാളുടെ സാന്നിധ്യം എന്തിനാണെന്നാണ് സിനിമാലോകത്ത് ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമലിന്റെ പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്റർനാഷണൽ ഉദ്ഘാടനം ചെയ്തത്. പൂജ ഈ പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്.

നടി ഗൗതമിയുമായുള്ള വേർപിരിയലിന് ശേഷം പൂജയുമായി കമൽ അടുത്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുതാരങ്ങളും ഇത് സ്ഥീരീകരിച്ചിട്ടില്ല. വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1988ൽ വിവാഹമോചനത്തിന് ശേഷം നടി സരികയെ വിവാഹം ചെയ്തു. 2004ൽ ഇരുവരും പിരിഞ്ഞു.