ലാലേട്ടാ മണിയാണ്, അന്നത്തെ പച്ചപ്പുല്‍ച്ചാടി: മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി ‘ഫോട്ടോഗ്രാഫര്‍’ താരം

മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വ്യക്തമാക്കി നടന്‍ മണി. 2006-ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് മണി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹമാണ് മണി ഒരു അഭിമുഖത്തിനിടെ പങ്ക് വച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫറിന്റെ സമയത്ത് താന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചിരുന്നതായും മണി പറയുന്നുണ്ട്. മോഹന്‍ലാല്‍ തനിക്ക് വേണ്ടി കാത്തിരുന്നതായും ഒരുപാട് കുരുത്തക്കേടുകള്‍ അന്ന് കാണിച്ചതായും മണി പറഞ്ഞു.

മോഹന്‍ലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹം പലരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു മറുപടി. ഉടലാഴത്തിന്റെ പ്രൊഡ്യൂസര്‍ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നതായും മണി പറയുന്നു. നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഉടലാഴം’ ആണ് മണിയുടെ പുതിയ ചിത്രം.