ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനൊപ്പം ഏഷ്യന്‍ ഫിലിം അവാര്‍ഡ് നോമിനേഷനും മികച്ച ചിത്രങ്ങളില്‍ 20ാം സ്ഥാനത്ത് പേരന്‍പ്

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനു പിന്നാലെ മമ്മൂട്ടി ചിത്രം പേരന്‍പിന് നെറ്റ് വര്‍ക്ക് ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ അവാര്‍ഡ് നോമിനേഷനും. റാമിന്റെ സംവിധാനത്തിലൊരുങ്ങിയ പേരന്‍പ് ജൈത്രയാത്ര തുടരുകയാണ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരു ഏഷ്യന്‍ ചിത്രത്തിന് ലഭിച്ചിട്ടുള്ളതില്‍ വച്ച് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

അതോടൊപ്പം തന്നെ ചിത്രം ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റി ല്‍ ഇടം നേടുകയും ചെയ്തു. പിന്നാലെയാണ് നെറ്റ് വര്‍ക്ക് ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ അവാര്‍ഡിലേയ്ക്ക് നാമനിര്‍ദ്ദേശവും ലഭിക്കുന്നത്. അതേസമയം റോട്ടര്‍ഡാം ഫിലിംഫെസ്റ്റിവലില്‍ ലോകത്തിലെ തന്നെ മികച്ച 187 ചിത്രങ്ങളുടെ പട്ടികയില്‍ 20 ാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/PeranbuMovie/photos/a.1944632119130293.1073741829.1680061815587326/2013702382223266/?type=3&theater

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സിനിമയില്‍ ടാക്സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.