'ദാസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്ത് രസാാാാ...' വീഡിയോയുമായി പേളി മാണി

ബോളിവുഡ് വരെ എത്തിയെങ്കിലും തന്റെ നാടന്‍ തനിമ ചോര്‍ന്ന് പോയിട്ടില്ലെന്ന് വ്യക്തമാക്കി പേളി മാണി. പശുവിന് പുല്ലു കൊടുക്കുന്ന വീഡിയോയാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സഹോദരി റേച്ചല്‍ മാണി പകര്‍ത്തിയ വീഡിയോ വൈറലായിരിക്കുകയാണ്.

“”പശുവിന് പുല്ലു കൊടുക്കുന്ന ലെ ഞാന്‍…അത് വീഡിയോ എടുക്കുന്ന ലെ റേച്ചല്‍ മാണി”” എന്ന കാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “”ദാസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്ത് രസാാാാ…””, “”അത് പുലല്ല വൈക്കോല്‍ ആണെന്ന് പറഞ്ഞു തിരുത്തുന്ന അല്‍ ഞാന്‍”” എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

https://www.instagram.com/p/B875VmSne6b/

Read more

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.