'വാപ്പാന്റെ ആര്‍ത്തി കൊണ്ട് ഞമ്മക്ക് ഒരു ജോലി കിട്ടി'; പട്ടാഭിരാമന്റെ പുതിയ ടീസര്‍

ജയറാം നായകനായെത്തുന്ന പട്ടാഭിരാമന്റെ പുതിയ ടീസര്‍ പുറത്ത്. ഹരീഷ് കണാരനും ജയറാമുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരീഷ് കണാരന്‍ തന്റെ പതിവ് നര്‍മ്മ ശൈലിയുടെ ഏവരെയും ചിരിപ്പിക്കുന്നതായ ടീസറാണ് ജയറാം തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭക്ഷണത്തെ ദൈവ തുല്യമായി കാണുന്ന പട്ടാഭിരാമന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന കൃത്യനിഷ്ഠയുള്ള കര്‍ക്കശക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രധാന്യം കൊടുക്കുന്ന ചിത്രത്തില്‍ മിയ ജോര്‍ജും ഷീലു എബ്രഹാമുമാണ് നായികമാരായി എത്തുന്നത്.

Read more

ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാരാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.