ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് പാര്‍വതി തിരുവോത്ത് പിന്മാറി?

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങും.

അതേസമയം, ചിത്രത്തില്‍ നിന്ന് പാര്‍വതി പിന്മാറിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്ദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഫിലിം എഡിറ്റിംഗില്‍ നിന്ന് സംവിധാന രംഗത്തേക്കെത്തിയ വ്യക്തിയാണ് മഹേഷ് നാരായണ്‍. 2016-ല്‍ തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയ ടേക്ക് ഓഫാണ് മഹേഷിന്റെ ആദ്യചിത്രം. ഫഹദും പാര്‍വതിയും ടേക്കോഫില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഏറ്റവും പാര്‍വതിയുടേതായി റിലീസായ ചിത്രങ്ങള്‍ ഉയരെയും വൈറസുമാണ്. ഇരു ചിത്രങ്ങളിലെയും നടിയുടെ അഭിനയം പ്രശംസ നേടിയിരുന്നു.