ജീന്‍ പോളിന് പി.വി. സിന്ധുവിന്റെ സ്‌നേഹാന്വേഷണം; വീഡിയോ വൈറല്‍

ജീന്‍ പോള്‍ ലാലിന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി.സിന്ധുവിന്റെ സ്‌നേഹാന്വേഷണം. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ജീനിനെ തിരക്കിയത്. നോക്കൂ ആരാണ് എന്നെ സ്‌നേഹിക്കുന്നതെന്ന് എന്ന കുറിപ്പോടെ ജീന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

“ഹായ് ജീന്‍.. താങ്കള്‍ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാന്‍ അറിഞ്ഞു.. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തില്‍ എല്ലാവിധ ആശംസകളും..” എന്നാണ് വീഡിയോയില്‍ സിന്ധു പറയുന്നത്.

https://www.instagram.com/p/B222bRnAWCM/?utm_source=ig_web_copy_link

Read more

പോസ്റ്റിന് കമന്റുമായി ആസിഫ് അലിയും എത്തിയത് ശ്രദ്ധ നേടി. “ജീന്‍ ലാല്‍.. നിന്നെ ഞാനാണ് അതിലും കൂടുതല്‍ സ്നേഹിക്കുന്നത്” എന്നായിരുന്നു ആസിഫിന്റെ കമന്റ്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.