ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റക്കൊമ്പുള്ള ഏകച്ഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !; ഒറ്റക്കൊമ്പനു’മായി 2 സിനിമകൾ; പേര് മാറ്റി അണിയറ പ്രവർത്തകർ

നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് . അതിനു ശേഷം വിവാദങ്ങളെത്തുടർന്ന് സുരേഷ് ഗോപി  ചിത്രത്തിന്റെ പേര്  ഒറ്റക്കൊമ്പൻ എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

ഈ രണ്ട് ചിത്രങ്ങളുടെയും പേരുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു . ഇപ്പോഴിതാ  വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷും കൂട്ടരും.

‘ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ താത്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ ക്കൊമ്പുള്ള ഏകച്ഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !’.–സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

Read more

ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു   ഒറ്റക്കൊമ്പൻ.
ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയുടേതാണ് ക്യാമറ, ബിജിഎം രതീഷ് റോയി, എഡിറ്റര്‍ പി.വി.ഷൈജല്‍, പബ്ലിസിറ്റി ഡിസൈന്‍ അതിന്‍ ഒല്ലൂര്‍.