എന്റെ താളം കാടിന്റെയാണ്, സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ്; ഒറ്റക്കൊമ്പന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

Advertisement

ഹ്രസ്വചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

‘എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല, ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്..സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ്’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒറ്റക്കൊമ്പന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയുടേതാണ് ക്യാമറ. സംഗീതം രതീഷ് റോയിയും എഡിറ്റിംഗ് പി വി ഷൈജലും നിര്‍വ്വഹിക്കുന്നു.  ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.