ഓസ്‌കര്‍ നാമനിര്‍ദ്ദേശപ്പട്ടിക അവതരിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര

ഇത്തവണ ഓസ്‌കര്‍ നാമനിര്‍ദ്ദേശപ്പട്ടിക അവതരിപ്പിക്കാന്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നോമിനേഷനുകള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളുടെ ചിത്രങ്ങള്  അക്കാദമി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വെള്ളിയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് പ്രിയങ്ക അണിഞ്ഞിരിയ്ക്കുന്നത്. നടിയ്‌ക്കൊപ്പം റിബെല്‍ വില്‍സണ്‍, മൈക്കല്‍ റോഡ്‌റിഗ്‌സ്, റോസാരിയോ ഡോസണ്‍ എന്നിവരും ചിത്രങ്ങളിലുണ്ട്. മാര്‍ച്ച് നാലിനാണ് ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിക്കുന്നത്.

Read more

മുന്‍പ് പത്രസമ്മേളനം വിളിച്ച് നാമനിര്‍ദ്ദേശപ്പട്ടിക വായിച്ച് കേള്‍പ്പിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.
.