കിടിലന്‍ കണ്ണേറുമായി പ്രിയ വീണ്ടും ,അഡാര്‍ ലൗ വാലന്റൈന്‍സ് സ്പെഷല്‍ ടീസര്‍

Gambinos Ad
ript>

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിന്റെ വാലന്റൈന്‍സ് സ്‌പെഷല്‍ ടീസറെത്തി. പ്രിയയുടെ കണ്ണേറു തന്നെയാണ് ടീസറിലും ഹൈലൈറ്റ്. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവാണ് ടീസര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്.
‘മാണിക്യ മലരായ പൂവി’ എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഇത്രയും കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയര്‍ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു. ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്‌ക്കരിച്ച ഷാന്‍ റഹ്മാന്‍ ആണ് യഥാര്‍ത്ഥ താരം,

Gambinos Ad

അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ Signature Music ഉം അത്‌പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിന്‍ മറയത്തിലെ ‘ പ്രശസ്തമായ BGM ഷാന്‍ റഹ്മാന് ഒരു Dedication എന്നോണം ഉപയോഗിച്ചിരിക്കുന്നത്. ‘ഒരു അഡാറ് ലവ് ‘ ആദ്യ ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിക്കുന്നു! A small token of love from team ‘Oru Adaar Love’ ഒമര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് വേഷമിടുന്നത്.