ഗള്‍ഫ് തീയേറ്ററുകളില്‍ ശ്രദ്ധ നേടി 'ഓട്ടം'

കളിമണ്ണിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിച്ച ഓട്ടം ഗള്‍ഫ് തിയറ്ററുകളില്‍ തരംഗമാകുന്നു. വ്യത്യസ്ത രീതിയിലുള്ള അവതരണവും നൊസ്റ്റാള്‍ജിയ നിറഞ്ഞ സംഭാഷണങ്ങളും മൂലമാണ് ചിത്രം പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെറുകഥാകൃത്തും പത്ര പ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണനാണ് ചിത്രത്തിന്റെ രചന

ജീവിത വിജയം നേടുന്ന ഓരോരുത്തരുടെ പിന്നിലും ഒരു പരാജിതന്‍ ഉണ്ട്. ജീവിത വിജയത്തിലേക്ക് ഓടിക്കയറാന്‍ പ്രാപ്തിയുള്ള അപരാജിതന്റെ കഥയാണ് ഓട്ടം സിനിമയുടേത്. അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, കരമന സുധീര്‍, കലാഭവന്‍ ഷാജോണ്‍,രാജേഷ് ശര്‍മ, രോഹിണി  തെസ്‌നി ഖാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓട്ടത്തില്‍ ലാല്‍ ജോസിന്റെ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈപ്പിന്‍ പ്രദേശത്തെ ചവിട്ടുനാടകവും സിനിമയില്‍ കേന്ദ്രപ്രമേയം ആകുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ച പ്രേക്ഷക പിന്തുണ പോലെ ഒരു പരീക്ഷണ ചിത്രത്തിന് ലഭിച്ച പ്രോത്സാഹനമായി കരുതുന്നുവെന്നും മലയാള സിനിമയോട് പ്രവാസലോകം കാണിച്ച സ്‌നേഹത്തിന് നന്ദിയുണ്ടെന്നും തോമസ് തിരുവല്ല പറഞ്ഞു.