'തുടരും' കണ്ട് പൂരപ്പറമ്പിലേക്ക്; ട്രെയ്‌നിലിരുന്ന് വ്യാജ പതിപ്പ് കണ്ടയാള്‍ തൃശൂരില്‍ പിടിയില്‍

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്‌നിലിരുന്ന് കണ്ടയാള്‍ പിടിയില്‍. ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പൂരം കാണാന്‍ തൃശൂരിലെത്തിയതാണ് ഇയാള്‍. സിനിമ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി തന്നെ കാണുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരന്‍ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്