ഒടിയനില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ത് ? ആവേശം നിറച്ച് ഫസ്റ്റ്‌ലുക്ക് ടീസര്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന വി.എ. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തിറങ്ങി. ഇന്നലെ മനോരമ പത്രത്തില്‍ 18 കിലോ ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ചിത്രം പ്രസിദ്ധീകരിച്ചത് മുതല്‍ ഒടിയന്‍ ടീസറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. ഇന്നലെ പുറത്തിറക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഒടിയന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നായിരുന്നായിരുന്നു ഇന്നലത്തെ വീഡിയോയില്‍ മോഹന്‍ലാല്‍ അറിയിച്ചത്. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രം അടുത്തവര്‍ഷത്തെ ബിഗ് റിലീസുകളില്‍ ഒന്നാണ്.

https://www.facebook.com/ActorMohanlal/videos/1564116836977340/

ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്നായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവന്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.