സോഷ്യല്‍ മീഡിയ വാണ് മാരിയും മാണിക്യനും; ട്രെന്‍ഡിംഗില്‍ ഒന്നാമനും രണ്ടാമനും

Gambinos Ad

മലയാള സിനിമാ ലോകം ഒടിയനായി കാത്തിരിക്കുമ്പോള്‍ തമിഴ് സിനിമാ ലോകം മാരി ടു വിനായുള്ള കാത്തിരിപ്പിലാണ്. മാരി ടുവില്‍ മലയാളത്തിന്റെ യുവനടന്‍ ടൊവീനോ തോമസ് നായകനായെത്തുന്നു എന്നതിനാല്‍ മലയാള പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഒടിയന്‍ ഈ മാസം 14 ന് എത്തുമ്പോള്‍ 21 ന് മാരി ടു എത്തും. മാരി ടു വിന്റെ ട്രെയ്‌ലറും ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും എത്തിയതോടെ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇവര്‍ക്കായ് ഒഴിഞ്ഞു.

Gambinos Ad

ഇന്നലെ ആദ്യമെത്തിയ മാരി ടു വിന്റെ ട്രെയ്‌ലര്‍ തന്നെയാണ് 11 മില്യന്‍ മേല്‍ കാഴ്ച്ചകാരുമായി ട്രെന്‍ഡിംഗില്‍ ഒന്നാമത്. പിന്നാലെ എത്തിയ ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം 707K കാഴ്ച്ചകാരുമായി ട്രെന്‍ഡിംഗില്‍ രണ്ടാമതുണ്ട്. മാരി ടു വിന്റെ ട്രെയ്‌ലര്‍ ഇന്നലെ രാവിലെ 11 ന് ധനുഷ് പുറത്തു വിട്ടപ്പോള്‍ വൈകിട്ട് ഏഴുമണിയ്ക്കാണ് ഒടിയനിലെ ഗാനം മോഹന്‍ലാലും പുറത്തുവിട്ടത്. ‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്…’ എന്നു തുടങ്ങുന്ന ഗാനം മോഹന്‍ലാല്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് കെ ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. നാടന്‍ പാട്ട് ശൈലിയിലാണ് ഗാനം.

2015 പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ചിത്രത്തില്‍ ധനുഷിന്റെ വില്ലനായി ടൊവീനോ എത്തുന്നു. ഇവര്‍ക്ക് പുറമേ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ബാലാജി മോഹനാണ് സംവിധായകന്‍.