പ്രണയവും സാഹസികതയുമായി നോണ്‍സെന്‍സ് നാളെ തിയേറ്ററുകളിലേക്ക്

Gambinos Ad
ript>

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി നോണ്‍സെന്‍സ് നാളെ തിയേറ്ററുകളിലേക്ക്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുത്. മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് ചിത്രത്തില്‍ നായകനായി എത്തുന്നു. ചിത്രത്തിലെ ഗായകനും സംഗീതസംവിധായകനും റിനോഷാണ്.

Gambinos Ad

റിനോഷ് നായക വേഷത്തിലെത്തുമ്പോള്‍ വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബിയ മാത്യുവാണ് ചിത്രത്തിലെ നായിക.  ഒപ്പം സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രന്‍,  കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിഗ നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.